
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നും അതിജീവിതയുടെ മൊഴി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുതല്‍ ഫ്‌ളാറ്റുവരെ രാഹുല്‍ പലതവണയായി യുവതിയില്‍ നിന്നും വാങ്ങുകയും ആവശ്യപ്പെട്ടതായും യുവതി പൊലീസില്‍ മൊഴി നല്‍കി.
പുറത്ത് യാത്ര ചെയ്യുന്നതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നും ബ്രാന്‍ഡ് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട രാഹുല്‍ പിന്നീട് അത് വാങ്ങിക്കൊടുക്കാന്‍ പറയുകയായിരുന്നു. ഇത് പ്രകാരം ബ്ലൂ കളറിലുള്ള ഫോസിലിന്റെ വാച്ചും ഷാംപുവും കണ്ടീഷണറും സണ്‍സ്‌ക്രീനും ഓണ്‍ലൈനിലൂടെ വാങ്ങിക്കൊടുക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
10,000 രൂപ ചെരുപ്പ് വാങ്ങാന്‍ അയച്ചുകൊടുത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ആഹാരം പോലും കഴിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കാന്‍ ഫെന്നി നൈമാന്‍ ആവശ്യപ്പെട്ടത് പ്രകാരം ചെയ്തുവെന്നും മൊഴി.
എംഎൽഎ ആയപ്പോൾ പാലക്കാട് ഫ്ലാറ്റ് വാങ്ങാമെന്നും രണ്ട് പേരുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നും പറഞ്ഞു. രാഹുൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 1.14 കോടിയാണ് ഫ്ലാറ്റിന്റെ വില പറഞ്ഞത്. അത്രയും പണം തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞതോടെ അക്കാര്യം വിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.