രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സം​ഗ പരാതി…റിമാൻഡ് റിപ്പോർട്ട് പുറത്ത്..റിപ്പോർട്ടിൽ….


തിരുവനന്തപുരം: മൂന്നാം ബലാത്സം​ഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര പരാമർശവുമായി പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയായ അതിജീവിതയെ ക്രൂരമായ ലൈം​ഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗം ചെയ്തെന്ന വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tourist Destinations

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഇത്തരത്തിൽ അതിക്രൂരമായ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പാലക്കാട് ഒളിവിൽ താമസിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടി ക്രമങ്ങളും റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. ​

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ‘സാംസങ്ങ് ഫോൾഡിം​ഗ്’ ഫോൺ പിടിച്ചെടുത്തതായും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ലൈം​ഗിക ശേഷി പരിശോധന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകാതിരിക്കാൻ 12 കാരണങ്ങളാണ് റിമാൻഡ് റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

أحدث أقدم