പൊള്ളുന്ന വിലയും കടന്ന് സ്വർണം കുതിക്കുന്നു




കേരളത്തിൽ സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ വലിയ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,02,280 രൂപയായി. ഗ്രാമിന് 60 രൂപ വർദ്ധിച്ച് 12,785 രൂപയിലുമെത്തി. ഇന്നലെ പവന് 1,01,800 രൂപയും ഗ്രാമിന് 12,725 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നിനായിരുന്നു; അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.
أحدث أقدم