
നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല. ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തു.