രണ്ടാം വാർഡിന് സമീപം ടോയ്‌ലറ്റ് ബ്ലോക്ക് ഇടിഞ്ഞു വീണ് ഒരു സ്ത്രീ മരിച്ച സ്ഥലത്താണ് വീണ്ടും കെട്ടിട ഭാഗങ്ങൾ നിർമ്മാണത്തിനിടെ ഇടിഞ്ഞു വീണത് എന്നാണ് ലഭിച്ച വിവരം.സമീപത്ത് കെട്ടിടം പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയുടെ മുകളിലാണ് വീണിരിക്കുന്നത്. ഇയാളെ ഉടൻ തന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
അപകട വിവരമറിഞ്ഞ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കോൺഗ്രസ് നേതാവും മുൻ കൗൺ നാലറുമായ സാബു മാത്യു തുടങ്ങിയവർ സ്ഥലത്ത് എത്തിയി ട്ടുണ്ട്.ബലക്ഷയമായതിനാൽ പൊളിച്ചു നീക്കണമെന്ന് നിർദേശിച്ച കെട്ടിടമാണ് വീണ്ടും തകർന്നത്.