പോലീസിന്‍റെ ഈ ശുഷ്ക്കാന്തി അന്ന് കണ്ടില്ല, ഫ്ലെക്സ് വിഷയത്തിൽ ബിജെപി പ്രതികരണം...




ഫ്ലെക്സ് വച്ചതിലെ പിഴ വിഷയവുമായി ബന്ധപ്പെട്ടുള്ള കോർപ്പറേഷന്‍റെ നടപടി മാതൃകാപരമാണന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. ഇനി ഇക്കാര്യങ്ങൾ എല്ലാ രാഷ്ട്രിയ പാർട്ടികളും കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് കെട്ടി മറച്ച് സമരം ചെയ്ത ചരിത്രം ഉണ്ട്. അന്നൊന്നും പോലീസിന്‍റെ ഈ ശുഷ്ക്കാന്തി കണ്ടില്ലന്നും ഇക്കാര്യത്തിലുള്ള പോലീസ് കേസിനെ കുറിച്ച് കരമന ജയൻ പറഞ്ഞു.

ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പരിധിയിൽ ഇനി മാറാത്തത് ഒക്കെ മാറുമെന്ന് എന്നതിനുള്ള തെളിവുകൂടിയാണ് ഇത്തരം നടപടിയെന്നും ഫ്ലെക്സുകൾ കോർപ്പറേഷൻ സെക്രട്ടറി അറിയച്ചതിനെ തുടർന്ന് ആ സമയത്ത് തന്നെ മാറ്റിയിട്ട് ഉണ്ടായിരുന്നു എന്നും നിയമ നടപടികൾ അതിന്‍റെ വഴിയ്ക്ക് പോകുമെന്നും കരമന ജയൻ പറഞ്ഞു.  ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിൽ നിന്ന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്നാണ് മേയർ വി വി രാജേഷ് വിശദീകരിച്ചത്. 

അനധികൃത ഫ്ലെക്സുകൾ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷന് ഉണ്ടെന്നും വി വി രാജേഷ് ചൂണ്ടിക്കാട്ടി. താൻ പാർട്ടി അധ്യക്ഷൻ ആയിരുന്ന സമയത്തും ഇത്തരത്തിൽ കോർപ്പറേഷൻ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വി വി രാജേഷ് പറഞ്ഞു.
أحدث أقدم