ഉണ്ണിക്കൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ്; നിർണായക നീക്കം..





ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാനാണ് പൊലീസിൻ്റെ നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും. 

തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. ഈ പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം കഴിയും.
Previous Post Next Post