തൊണ്ടി മുതൽ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണ് കോടതി.
തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ അടക്കം ആറ് വകുപ്പുകൾ തെളിഞ്ഞു.
തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറഞ്ഞത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻ്റണി രാജു, തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
ആൻ്റണി രാജുവും കോടതി ക്ലർക്കായിരുന്ന കെ.എസ് ജോസുമാണ് പ്രതികൾ.
കേസ് റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്.