‘അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചു, സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടു’..




സർക്കാർ കോളേജിൽ റാഗിങ്ങിനും ക്രൂരമർദനത്തെയും തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായി വിദ്യാർത്ഥിയുടെ മൊഴി. പ്രൊഫ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴി. വിദ്യാർത്ഥിക്കൊപ്പം ആദ്യ വർഷത്തിൽ പഠിച്ചവരാണ് കേസിൽ പ്രതിചേർത്ത മൂന്ന് പേരും. മരിച്ച വിദ്യാർത്ഥി ഒന്നാം വർഷം തോറ്റിരുന്നു. ബി എൻ എസ് 75,115(2), 3(5), റാഗിംഗ് വിരുദ്ധ നിയമം എന്നീ വകുപ്പുകൾ പ്രതികൾക്ക് എതിരെ ആണ് ചുമത്തിയത്. പീഡനം താങ്ങാനാകാതെ മകൾ വിഷാദരോഗി ആയെന്ന് അച്ചൻ്റെ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 18 ന് കോളേജിൽ വച്ച് കുപ്പിക്കൊണ്ട് തലയ്ക്ക് അടിച്ചു. മുടി മുറിച്ചു എന്നും പരാതിയിൽ പറയുന്നു. അതേ സമയം, സംഭവ ശേഷം പെൺകുട്ടി 7 ആശുപത്രികളിൽ ചികിത്സ തേടി എന്ന് പൊലീസ്.
أحدث أقدم