
തെരുവ്‌നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാഷികയ്ക്കാണ് കാലില്‍ നായ്‌യുടെ കടിയേറ്റത്. രാവിലെ ഒന്‍പതോടെ സ്‌കൂളിലേക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. അരീക്കാട് വെച്ചാണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലേക്ക് നടക്കവേ വിദ്യാര്‍ത്ഥിനിയുടെ പിന്നാലെയെത്തിയ നായ് കാലില്‍ കടിക്കുകയായിരുന്നു. യാഷിക പേടിച്ച് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുന്നതിന് മുന്‍പ് തന്നെ നായ മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. കാലില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്‌നായ ആക്രമണമുണ്ടായിരുന്നു. വീട്ടുവരാന്തയില്‍ കിടക്കുകയായിരുന്ന ഒരുവയസ്സുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കടിയേറ്റത്.