മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കം; കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം


വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കോഴിക്കോട് കൊയിലാണ്ടി വിയ്യൂര്‍ സ്വദേശി കളത്തില്‍ക്കടവ് ലൈജു(42)വിനെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ലൈജുവും,  സഹോദരന്‍ ശ്രീജേഷുമാണ് വിയ്യൂരിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. ശ്രീജേഷ് ജോലി ആവശ്യാര്‍ത്ഥം രണ്ട് ദിവസമായി വീട്ടില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി ലൈജുവിന്റെ മുറി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന തരത്തില്‍ മൃതദേഹം കണ്ടത്. തറയില്‍ രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

أحدث أقدم