
പാലായിൽ മത്സരിക്കാൻ ഒരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ്. പാലായുടെ ചുമതല ആണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഷോൺ ജോർജ് പറഞ്ഞു. പാലാ സ്വന്തം നാട് ആണ്. പാലായിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും ഷോൺ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിന്‍റെയും, വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറഞ്ഞു തിരെഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ഛൻ പി സി ജോർജും, താനും ഒന്നിച്ചു മത്സരിക്കില്ലെന്നും ഷോണ്‍ വ്യക്തമാക്കി. രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോൺ പറഞ്ഞത്. പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ താൻ മാറിനിൽക്കാൻ തയ്യാറാണ്. ജയ സാധ്യത പി സി ജോർജിന് ആണ് എങ്കിൽ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാൾ സ്ഥാനാർഥി അയാൽ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും ഷോൺ വ്യക്തമാക്കി. “പാർട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നു.