ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം


ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. എന്നാൽ പത്ത് വർഷമായി ഒരു പ്രസ്ഥാനത്തിന്റെ കൊടിയ്ക്ക് കറുപ്പ് നിറമാണെന്നും അടുത്ത അഞ്ച് വർഷത്തേക്ക് അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും വീണ ജോർജ് പ്രതികരിച്ചു.

തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ബിസ്മിറിന്റെ മരണത്തിൽ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ചികിത്സാപ്പിഴവിൽ ഡിഎംഒക്കും മനുഷ്യാവകാശ കമ്മീഷനും ബിസ്മിറിന്റെ കുടുംബം പരാതി നൽകി.

Previous Post Next Post