കോട്ടയം,പെരുമ്പായിക്കാട് സ്വദേശിയുടെ വാഹനം മോഷ്ടിച്ചു; പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ



കോട്ടയം: വാഹനമോഷണ കേസിലെ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.
കൊല്ലം, തട്ടാമല മയ്യനാട്, പടനിലം കുഴിവിള വീട്ടിൽ റിയാദ് എഫ് ആണ് പിടിയിലായത്.

ഗാന്ധിനഗർ പെരുമ്പായിക്കാട് സംക്രാന്തി ഭാഗത്ത് വട്ടക്കൽ വീട്ടിൽ നവാസ് വി എമ്മിൻ്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ എസ് എച്ച് ഒ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്താട്ടുകുളം ഭാഗത്ത് വച്ച് പ്രതിയെ പിടി കൂട്ടുകയായിരുന്നു.
പ്രതി ഇലഞ്ഞി ഭാഗത്ത് ഒളിപ്പിച്ചിരുന്ന വാഹനം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ പ്രതി റിയാദ് വിവിധ പോലീസ് സ്റ്റേഷനുകളിലായി 31 ഓളം മോഷണ കേസുകളിലും പിടിച്ചുപറി കേസുകളിലും കഠിന ദേഹോപദ്രവ കേസുകളിലും പ്രതിയായാണന്നും ഇയാളുടെ പേരിൽ കോടതികളിൽ നിന്നും വാറണ്ടുത്തരവുകൾ നിലവിലുള്ളതാണ്.



أحدث أقدم