മസ്‌കത്ത് : നിസ്‌വ വിലായത്തിൽ
ഫില്ലിങ് സ്റ്റേഷനിൽ ട്രക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സംഭവം.
അടിയന്തര മെഡിക്കൽ സംഘങ്ങൾ സംഭവസ്‌ഥലത്തെത്തി പരുക്കേറ്റയാൾക്ക് സ്‌ഥലത്തുതന്നെ വൈദ്യസഹായം നൽകുകയും കൂടുതൽ ചികിത്സയ്ക്കായി ആശുപ്രതിയിലേക്ക് മാറ്റുകയും ചെയ്‌തു.