നെടുമ്പാശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട ജീപ്പ് ട്രെയിലറിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്



നെടുമ്പാശ്ശേരി: ദേശീയപാതയിൽ നിയന്ത്രണം വിട്ട ജീപ്പ് റോഡിൻറെ എതിർവശത്തേക്ക് ചെന്ന് ട്രെയിലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു ഗുരുതര പരിക്ക്.ശനിയാഴ്ച പുലർച്ചെ 12.30 ക്ക് ശേഷമായിരുന്നു അപകടം. ജീപ്പ് യാത്രകരായ കൊല്ലം മയിൽക്കാട് സ്വദേശി ലിയോ (25) പൊൻകുന്നം സ്വദേശി സഞ്ജയൻ (58) എന്നിവരെയാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആലുവയിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുന്നതിനിടയിൽ ജീപ്പ് നിയന്ത്രണം വിടുകയും റോഡിൻറെ നടുവിലെ മീഡിയൻ മറികടന്ന് എതിർ ദിശയിൽ നിന്നും വന്ന ട്രെയിലറിൽ ഇടിക്കുകയായിരുന്നു.
Previous Post Next Post