തച്ചംപാറയില്‍ ഭീതി പരത്തിയ പുലി ഒടുവില്‍ കെണിയില്‍; ഇന്ന് പുലര്‍ച്ചെ കൂട്ടില്‍ കുടുങ്ങി




പാലക്കാട്: മണ്ണാര്‍ക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്.

കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്. 

ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത്. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടിലാകുന്ന പുലികളുടെ എണ്ണം ഇതോടെ നാലായി.

أحدث أقدم