
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക് . ഗുവാഹത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇരുവർക്കും നിസ്സാര പരിക്കുകളേ ഉള്ളൂ എന്നാണ് വിവരം. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.