നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ നിലവില്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും കരടിയെ ഉടന്‍ പിടികൂടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പൊതുജന മാര്‍ച്ചും ശക്തമായ സമരപരി പാടികളും സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.