കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റ യുവാവ് അറസ്റ്റിൽ..


കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് മലപ്പുറത്ത് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനെ മലപ്പുറം സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്. പോക്സോ ഐടി ആക്ട് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ. ഇയാൾ ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകൾ വ്യാപകമായി വിറ്റത്. കുറ്റകൃത്യത്തിൽ ഇയാളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Previous Post Next Post