അമ്മയും മകളും വീടിനുളളില്‍ മരിച്ച നിലയില്‍…മരണ കാരണം…


തിരുവനന്തപുരം: അമ്മയും മകളും വീടിനുളളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂന്തുറ കമലേശ്വരത്താണ് സംഭവം. കമലേശ്വരം ശാന്തി ഗാര്‍ഡന്‍സിലെ ഹൗസ് നമ്പര്‍ 45-ലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത (56), മകള്‍ ഗ്രീഷ്മ (30) എന്നിവരാണ് മരിച്ചത്. ഇരുവരും സയനൈഡ് കഴിച്ച് ജീവനൊടുക്കിയതാണ് എന്നാണ് സൂചന. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാട്ട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ മെസേജ് ഇട്ട ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രൂപ്പിലെ മെസേജ് കണ്ട് ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

Previous Post Next Post