
മേപ്പാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടത്തിൽ ഒരാൾ മരിച്ചു.വിനോദസഞ്ചാര കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് നിരങ്ങി ഇറങ്ങിയാണ് അപകടമുണ്ടായത്. മേപ്പാടി സ്വദേശിയായ ഡ്രൈവര്‍ കുട്ടൻ ആണ് മരിച്ചത്. ഡ്രൈവർമാരായ 4 പേർ ജീപ്പിൽ വിശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. മറ്റു 3 പേരും അപകടത്തിൽപെട്ടെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ല. ഗുരുതരമായി പരിക്കേറ്റ 3 പേരെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടനെ രക്ഷിക്കാനായില്ല.