കർണാടകയിലെ ബെല്ലാരിയിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കോൺഗ്രസ് -ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഖനി മുതലാളിയും എംഎൽഎയുമായ ജനാർദ്ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്. വാല്മീകി പ്രതിമയോട് ചേർന്ന് ഫ്ലക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കോൺഗ്രസ് പ്രവർത്തകനാണ് രാജശേഖരയാണ് കൊല്ലപ്പെട്ടത്.