കുഴഞ്ഞുവീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു; മരണകാരണം…


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുഴഞ്ഞുവീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ സുജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് വീട്ടിൽവെച്ച് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെയോടെ കുഞ്ഞ് മരിക്കുകയും ചെയ്തു. മരണകാരണം വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് കുഞ്ഞിന് നിലത്തുവീണ് പരിക്കേറ്റിരുന്നു. ഇതാണോ മരണകാരണം എന്നാണ് പരിശോധിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളൂ

أحدث أقدم