ഉടന്‍ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി വാഹനങ്ങള്‍ നിറഞ്ഞും കുന്നുകൂടി കിടക്കുകയാണ്. ഇത് വൃത്തിയാക്കാന്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായിട്ടില്ലന്നാണ് പൊലീസുകാരുടെ പരാതി.
മാലിന്യ കൂമ്പാരത്തില്‍ നിന്നും ജനല്‍ വഴി പാമ്പു കയറിയതാകാം എന്നാണ് നിഗമനം. ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടില്ലെന്നും സഹപ്രവർത്തകരായ പൊലീസുകാർ പറഞ്ഞു.