ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും, പഴയ വാതിലിന്‍റെ അളവെടുക്കും




ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്‍സര്‍ ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്‍റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് പരിശോധന. അതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നും പരിശോധന നടത്തും. ദ്വാരപാലക ശിൽപ്പങ്ങൾ എവിടെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കൊടിമരം മാറ്റം കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന.
Previous Post Next Post