വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ! സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ചു; ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ


രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റിനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. വോട്ട് ചുരത്താൻ കിറ്റിന്റെ സാധ്യതകൾ ഇല്ലാതായപ്പോള്‍, ഇനി ഒരേ ഒരു രക്ഷ,  ഒരിക്കലും നടപ്പിലാക്കാൻ സാധിക്കാത്ത സ്വപ്‌നങ്ങൾ കുത്തിനിറച്ച ബജറ്റ് മാത്രമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ എന്ന പരിഹാസത്തോടെയാണ് ജോയ് മാത്യൂ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Previous Post Next Post