സ്റ്റോക്ക് ഓൺ ട്രെന്റ് : യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി അന്തരിച്ചു. ഇടുക്കി കട്ടപ്പന ചപ്പാത്ത് സ്വദേശിയായ സനീഷ് പുളിക്കൽ ബാലൻ (45) ആണ് വിട പറഞ്ഞത്. അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് സനീഷിന്റെ അപ്രതീക്ഷിത വിയോഗം.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ചികിത്സയിലായിരുന്നു. ഇടുക്കി പീരുമേട് സ്വദേശി ചിത്ര പ്രഭാകരൻ ആണ് ഭാര്യ. നിവാൻ സനീഷ്, നിയ സനീഷ് എന്നിവരാണ് മക്കൾ. പ്രൈം കെയറിന്റെ ഏരിയ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു
സ്റ്റോക്ക് ഓൺ ട്രെന്റ് ഹിന്ദു സമാജം പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. തുടർ നടപടികൾ പൂർത്തിയായ ശേഷം സംസ്‌കാരം പിന്നീട്.