ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിന് വൈകി? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം


ബസിൽ ലൈം​ഗികാതിക്രമ ആരോപണമുന്നയിച്ച് സോഷ്യൽമീഡിയിൽ  അധിക്ഷേപം നടത്തിയതിന് പിന്നാലെ കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശിയായ ദീപക്ക് ജീവനൊടുക്കിയത്.  ഈ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം. സംഭവത്തിൽ  പോലീസിനെതിരെ കുടുംബം വിമർശനമുന്നയിക്കുകയാണ്. ഷിംജിതയെ പോലീസ് സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിക്കുന്നു. ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിക്കുന്നു. അറസ്റ്റ് വൈകിയതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിൻ്റെ കുടുംബം ചോദിക്കുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബന്ധുവീട്ടിൽ നിന്നാണ് ഷിം​ജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Previous Post Next Post