പാമ്പാടിപ്പൂരം 24 ന് തുടങ്ങുംചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം 24 ന് തുടങ്ങി മാർച്ച് 5 ന് അവസാനിക്കും.


പാമ്പാടിപ്പൂരം  24  ന് തുടങ്ങും
ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം 24 ന് തുടങ്ങി മാർച്ച് 5 ന് അവസാനിക്കും.
ചരിത്രപ്രസിദ്ധമായ കുംഭകുട ഘോഷയാത്ര മാർച്ച് 3നും ആറാട്ട് 5 നും നടക്കും. 

24 ന് വൈകിട്ട് 6 ന് ക്ഷേത്രം തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് ദീപ കാഴ്ച 7.15ന് കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതജ്ഞൻ പനിച്ചിക്കാട് സദാശിവൻ നിർവ്വഹിക്കും. തുടർന്ന് 7.30നും 8.15 നും തിരുവാതിര, 9 ന് ഓർമ്മച്ചെപ്പ് കരാക്കേ ഗാനസന്ധ്യ


25 ന് ഉച്ചക്ക് 12 ന് ഉത്സവ ബലി ദർശനം, വൈകിട്ട് 6.45 ന് അക്ഷരശ്ലോകം, 8 ന് നൃത്തം, 8.45 ന് ഭക്തിഗാനസുധ
26 ന് 12 ന് ഉത്സ ബലി ദർശനം' വൈകിട്ട് 7.30 ദേശ താലപ്പൊലി, നൃത്തസന്ധ്യ'' 8 ന് പാമ്പാടി ശ്രീ ഭദ്രയുടെ നൃത്തനാടകം
27 ന് വൈകിട്ട് 7.30 ന് ദേശ താലപ്പൊലി, പത്തനംത്തിട്ട തംബുര ഓർക്കസ് ട്രയുടെ
സംഗീത നിശ , 9.30 കൈ കൊട്ടിക്കളി,
28 ന് വൈകിട്ട് 7.15 ശ്രീ ഭദ്രാസ് കൂൾ കുട്ടികളുടെ പരിപാടികൾ, മാർച്ച് 1ന് വൈകിട്ട് 6 ന് സായി ഭജൻ, 7.30 ന് ദേശതാലപ്പൊലി, ദുർഗ്ഗ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന സംഗീത് ഫ്യൂഷൻ പരിപാടി
2 ന് വൈകിട്ട് 7.15 ന് ഭരതനാട്യം, 8 ന് തിരുവാതിര,8.45 ന് കൈകൊട്ടിക്കളി
 3 ന് രാവിലെ 5.30 ന് എണ്ണ കുടം, 10.30 ന് പുല്ലാങ്കുഴൽ കച്ചേരി,11.30 മുതൽ ദേശവഴിക്കരകളിലെ വിവിധ പാട്ടമ്പലങ്ങളിൽ നിന്നുള്ള പ്രസിദ്ധമായ കുംഭകുട ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. 12 ന് കുഭ കുടങ്ങൾക്ക് ദേവസ്വം സ്വീകരണം, 12.3ന് അഭിഷേകം
വൈകിട്ട് 7 ന് സേവ , കാഴ്ചശ്രീബലി, സ്പെഷ്യൻ നാദസ്വരം കുളത്തൂർ ഷൈലേഷും സംഘവും,8.30 ന് അമ്മൻ കുടം ,താലിപ്പൊലി, 9 ന് നൃത്തനൃത്യങ്ങൾ, 4 ന് 7.30ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈകിട്ട് 6.30 സേവ കാഴ്ചശ്രീബലി, പഞ്ചവാദ്യം കലാമണ്ഡലം പുരുഷോത്തമനും സംഘവും, വൈകിട്ട് 9 ന് കൈ കൊട്ടിക്കളി, 10 ന് പള്ളി വേട്ട പുറപ്പാട്, 10.30 ന് പളളിവേട്ട
എഴുന്നെളളിപ്പ്.
5 ന് വൈകിട്ട് 4.30 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 6 ന് ആറാട്ട് വരവിന് ആലാം പള്ളി ജംഗ്ഷനിൽ സ്വീകരണം, 6.30 ന് മഞ്ഞാമാക്കൽ ദേവസ്വം കുളത്തിൽ ആറാട്ട്' 7.30 ന് ആറാട്ട് എതിരേല്പ് ഘോഷയാത്ര പുറപ്പെടുന്നു . തുടർന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 8.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. 11.30 ന് കൊടിയിറക്ക്.
أحدث أقدم