ഫെബ്രുവരി 25 ന് തീരുമാനിച്ച വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു


വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

 അതേസമയം ,വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ടൗൺഷിപ്പിലെ ആദ്യ ഘട്ടത്തിലെ വീടുകൾ കൈമാറുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ നൽകുന്ന 178 വീടുകൾക്കായുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്. വീട് ലഭിച്ചവരുടെ വികാരനിർഭരമായ നിമിഷങ്ങളെ കേരളമാകെ ചേർത്തുപിടിച്ചിരുന്നു

أحدث أقدم