പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാളിന് ഒരുക്കമായി




പരിശുദ്ധ പാമ്പാടി കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 61-ആം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 5, 6 തീയതികളിലായി ആചരിക്കുന്നു.


 ഓർമ്മപ്പെരുന്നാൾ ഒരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യുവാനും വിശകലനം നടത്തുവാനുമായി പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം നടത്തപ്പെട്ടു. സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും താഴ്മയുടെയും വിനയത്തിന്റെയും പ്രതീകമായി നാനാജാതി മതസ്ഥർക്ക് മദ്ധ്യസ്ഥനായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമ്മയിലേക്ക് കടന്നുവരുന്ന നാനാജാതി മതസ്ഥിതരായ ജനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളെപ്പറ്റി വിശകലനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ യോഗത്തിൽ തീരുമാനിച്ചു. പെരുന്നാളിന്റെ ജനറൽ കൺവീനറായി ഫാ. കുരുവിള പെരുമാൾ ചാക്കോയും ജോയിന്റ് കൺവീനറായി ജോൺ കെ. കുര്യൻ കിളിമലയും പ്രവർത്തിക്കും. പെരുന്നാളിന്റെ സുഖകരമായ നടത്തിപ്പിനുവേണ്ടി നിരവധി കമ്മറ്റികൾ രൂപീകരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഭദ്രാസന സെക്രട്ടറി ഫാ. കെ. എം. സകറിയ, ദയറ മാനേജർ ഫാ. അനൂപ് എബ്രഹാം എന്നിവർ നേതൃത്വം നൽക്കും.

أحدث أقدم