ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും


ബെംഗളൂരു ഹൊസക്കോട്ടയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥിക‌ളും. അപകടത്തിൽ 7 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യെലഹങ്ക ആർവി കോളേജ് വിദ്യാർത്ഥികളും മലയാളികളുമായ അശ്വിൻ നായർ, ഏഥൻ ജോർജ്, കൂട്ടുകാരായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരാണ് മരിച്ച കാർ യാത്രക്കാർ. വിദ്യാർത്ഥികൾ സ‌ഞ്ചരിച്ച മഹീന്ദ്ര എക്സ്‍യുവി വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് ഡിവൈഡറിൽ ഇടിച്ച് ചരക്ക് ലോറിയിലും മറ്റൊരു കാറിലും ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

أحدث أقدم