കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്


 

നി‍ർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായി ബി എം എസ്. തൊഴിലാളികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നും, തൊഴിലാളികളുടെ ആവശ്യങ്ങൾ പരി​ഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നും ബി എം എസ് പ്രസ്താവനയിലൂടെ തുറന്നടിച്ചു. പ്രഖ്യാപിച്ച പല പദ്ധതികളും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടാകാം, പക്ഷേ മതിയായ വേതനവും സുരക്ഷിതത്വവുമില്ലാതെ ജോലി സമ​ഗ്ര വികസനം കൊണ്ടുവരില്ല. പ്രധാന തൊഴിൽ വിഷയങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബി എം എസ് വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്. സ്ത്രീ തൊഴിലാളികളോടുള്ള ​ഗുരുതരമായ അവ​ഗണനയാണ് ഇത്. 50 വർഷമായി തുടരുന്ന ക്ഷേമ പദ്ധതിയെ ക്ഷേമപദ്ധതിയെന്ന് വിളിക്കാനാകില്ലെന്നും ബി എം എസ് കുറ്റപ്പെടുത്തി
Previous Post Next Post