ഒന്നര വര്‍ഷമായി വെണ്ട്രപ്പിളളി അപാര്‍ട്ട്‌മെന്റില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന്‍ നമ്പൂതിരിക്ക് പണം നഷ്ടമായത്. ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്കുളളില്‍ മൂന്നുകോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു.