പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഒമാനിൽ വാഹനമിടിച്ച് മരിച്ചു


ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അൽ വുസ്ത മഹൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് ബേപ്പൂർ സ്വദേശികളായ യുവാക്കൾ മരിച്ചത്. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഷജിത് കുമാർ (55), ഷജിതിന്‍റെ സഹോദരന്‍റെ മകൻ ആകാശ് ജിത്തു (25) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാനിന് നിയന്ത്രണം നഷ്ടമാവുകയും കാല്‍നട യാത്രക്കാരായിരുന്ന യുവാക്കളെ ഇടിക്കുകയുമായിരുന്നു. കോഴിക്കോട്, ബേപ്പൂര്‍, കറുവാഞ്ചേരി സവന്ന നിവാസില്‍ വേലായുധന്റേയും, ശ്രീമതിയുടെയും മകനാണ് സജിത് കുമാര്‍. കോഴിക്കോട്, ബേപ്പൂര്‍, ബി സി റോഡില്‍ സവന്ന നിവാസില്‍ പ്രജിത് കുമാറിന്റെയും, ജിഷയുടേയും മകനാണ് ആകാശ് ജിത്. മൃതദേഹങ്ങൾ സിനാവ്, സമദ്ഷാനിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

أحدث أقدم