
നഗരൂരിൽ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഏഴുപേർ കൂടി പിടിയിലാകാനുണ്ട്.
കോൺഗ്രസ് ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാനെത്തിയപ്പോഴായിരുന്നു പോലീസിനെതിരായ ആക്രമശ്രമം. എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തുകയും തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി