
വയനാട് വീണ്ടും കാട്ടാന ആക്രമണം. തിരുനെല്ലിയിൽ സ്ത്രീക്ക് പരിക്ക്. ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് കാട്ടാന ആക്രമണത്തിൽ തലക്കും കാലിനും പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് കാട്ടിൽ വിറക് ശേഖരിക്കാൻ പോവുന്നതിനിടെയാണ് സംഭവം.
ദേവകി സ്വന്തം പശുവിനൊപ്പമാണ് കാട്ടിലേക്ക് പോയിരുന്നത്. ഇടക്ക് വച്ച് കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. കാട്ടാനയെ കണ്ട ഉടൻ ദേവകി ഓടുകയായിരുന്നു. പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കൽ കോളജിൽ