‘വിജയത്തെ ചെറുതായി കാണുന്നില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’


ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശം. തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർ​ഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും സംഘം കണ്ടു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ സംഘത്തോട് സംവദിച്ചത്. ഈ നേട്ടത്തിന്റെ ഊർജം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ​ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അം​ഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സം​ഘടനാചുമതലയുള്ള ജന സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


أحدث أقدم