‘മറ്റേ മോൻ’ പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഉദ്ദേശിച്ചത് ‘മറ്റേ മകൻ’; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം

കൊല്ലം: ‘മറ്റേ മോൻ’ പരാമർശത്തില്‍ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും ആ സമയത്ത് പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
Previous Post Next Post