ലക്നൗ : അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും (എസ്പി) കോൺഗ്രസും സീറ്റ് പങ്കുവെക്കലിൽ ആദ്യഘട്ട ധാരണയിലെത്തി. ഡൽഹിയിൽ നടന്ന നിർണായക ചർച്ചകൾക്ക് പിന്നാലെയാണ് സഖ്യനീക്കങ്ങളിൽ പുരോഗതിയുണ്ടായത്.
വരും ദിവസങ്ങളിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ, എത്ര സീറ്റുകളിലാണ് ധാരണയായതെന്ന വിവരം ഇരുപാർട്ടികളും പുറത്തുവിട്ടിട്ടില്ല. തുടർചർച്ചകൾക്കായി ഇരുവിഭാഗവും ചൊവ്വാഴ്ച വീണ്ടും യോഗം ചേരും.