അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു


കൊല്ലം ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അതേസമയം, കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പോലീസ് പറയുന്നു.

أحدث أقدم