കേരളത്തിൽ എയിംസ് വരും മറ്റേ മോനേ! യെന്ന് സുരേഷ് ​ഗോപി അന്ന് പറഞ്ഞു, പക്ഷേ ഇക്കുറിയും കേരളത്തിന്‍റെ ആവശ്യത്തോട് മുഖം തിരിച്ചു


എയിംസ് വരുമെന്ന് സുരേഷ് ​ഗോപിയുടെ പ്രഖ്യാപനം ഇത്തവണയും നടപ്പായില്ല. ഈയടുത്താണ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വിവാദ പ്രസം​ഗം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നേരത്തെ എയിംസ് തൃശൂരോ,  ആലപ്പുഴയോ, തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ​ഗോപി പ്രസ്താവന നടത്തിയിരുന്നു. പിന്നീട് സുരേഷ് ​ഗോപിയുടെ പ്രസ്താവനകൾക്കെതിരെ ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ രം​ഗത്തെത്തി.

തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശമുണ്ടായത്. എന്നാൽ, കേന്ദ്ര ബജറ്റിൽ ഇക്കുറിയും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് ഇക്കുറിയും അവ​ഗണിച്ചത്. ആരോ​ഗ്യ രം​ഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിന് എയിംസ് അനുവ​ദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അതിവേ​ഗ റെയിൽ ഇടനാഴി, വിഴിഞ്ഞം പദ്ധതി എന്നിവക്കും കേരളത്തെ പരി​ഗണിച്ചില്ല.

ധനമന്ത്രി നി‍ർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെം​ഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെം​ഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലി​ഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.

أحدث أقدم