കുമരകം: ലോക വിനോദ സഞ്ചാര ഭൂമികയിൽ ഇടം പിടിച്ച കുമരകത്തിൻ്റെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുകയാണ് കോണത്താറ്റ് പാലം.
ദേശീയപാത ചേർത്തല ഭാഗം, വൈക്കം എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രികർക്ക് കോട്ടയം ടൗണിലെത്താൻ ഏറെ സമയം ലാഭിക്കാമെന്നതുകൊണ്ട് വലിയ വാഹന തിരക്കാണ് ഉണ്ടായിരുന്നത്.
റോഡുകളുടെ വികസനം സാദ്ധ്യമായെങ്കിലും, 85 ലേറെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പഴയ കോണത്താറ്റ് പാലത്തിൻ്റെ കാലപ്പഴക്കവും വീതിക്കുറവും കാരണം
കുപ്പി കഴുത്തു പോലിരുന്നത് പലപ്പോഴും മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
കിഫ്ബി ധനസഹായത്തോടുകൂടി 15.66 കോടി രൂപ ചെലവിൽ
പുതിയ
കോണത്താറ്റ് പാലം നിർമ്മിച്ചതോടെ
മദ്ധ്യകേരളത്തിലെ തന്നെ റോഡ് ഗതാഗതത്തിൽ വലിയ പുരോഗതിയാണ് കൈവരിക്കാനായത്.
നിശ്ചിത സമയത്തിന് പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ചതുപ്പുനിറഞ്ഞ കുമരകത്തെ മണ്ണിൻ്റെ ഘടനയനുസരിച്ച് പാലങ്ങളുടെ അപ്രോച്ച് റോഡുകൾക്ക് ഇരുത്തം വരുന്നത് സാധാരണയാണ്.
അതു പരിഹരിക്കാൻ പാലത്തിൻ്റെ ഇരു കരകളിലും ഗർഡറുകളും സ്പാനുകളും സ്ഥാപിക്കുകയും, ശേഷം ഭാഗത്ത് പൈലിംഗ് നടത്തി മണ്ണിട്ട് ഉറപ്പിച്ച് സുരക്ഷിതമായ രീതിയിൽ പ്രവേശന പാത നിർമ്മിക്കുകയായിരുന്നു.
ചടങ്ങിൽ അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എം പി, ജോസ് കെ. മാണി എം.പി. എന്നിവർ മുഖ്യാതിഥി കളായി പങ്കെടുക്കും.
വൈകിട്ട് 5 മണിക്ക് ആറ്റാമംഗലം പള്ളി മൈതാനിയിൽ നടക്കുന്ന ചടങ്ങിലേയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി
സ്നേഹപൂർവ്വം
സ്വാഗതസംഘം ഭാരവാഹികളായ ചെയർമാൻ
പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ഗോപി,
കൺവീനർ സ്ഥിരം സമിതി അധ്യക്ഷൻ
കെ.എസ്. സലിമോൻ എന്നിവർ അറിയിച്ചു.