താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. കോടതിവിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹർജിക്കാരുടെ വാദം.
ജനുവരി മൂന്നിനായിരുന്നു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹരജിക്കാരുടെ വാദവും കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.