കേരള തീരത്തും കന്യാകുമാരിക്ക് മുകളിലും ചക്രവാതച്ചുഴി


സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മഴ സാധ്യതയുള്ള ജില്ലകൾ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

നാളെ മഴ സാധ്യതയുള്ള ജില്ലകൾ:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നിലവിൽ കടലിൽ പ്രത്യേക മുന്നറിയിപ്പുകളില്ലെന്നും അറിയിച്ചു.

എന്നാൽ ഇന്ന് മുതൽ വരുന്ന ചൊവ്വാഴ്ച വരെ ഗൾഫ് ഓഫ് മന്നാർ മേഖലയിലും അതിനോട് ചേർന്ന കന്യാകുമാരി തീരപ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Previous Post Next Post