കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലെ പില്ലറിലാണ് പൂച്ച കുടുങ്ങിയത്. കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ സുഭാഷിൽ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്