മറ്റ് മതങ്ങളോടുള്ള സഹിഷ്ണുത ഗുരുവിന്റെ മുഖമുദ്രയാണെന്നും എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് ഗുരു പറഞ്ഞിരുന്നുവെന്നും പുസ്തക പ്രകാശനത്തിന് ശേഷം ശശി തരൂര്‍ പറഞ്ഞു. ആത്മീയതക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിക്കാട്ടിയ ഗുരുവിന്റെ ജീവിതം കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൂടി പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ഉദ്ദേശ്യമെന്നും തരൂര്‍ വേദിയില്‍ പറഞ്ഞു. ശ്രീനാരയണ ഗുരുവിന്റെ ജീവിതത്തെയും പോരാട്ടത്തെയും പ്രതിപാദിക്കുന്നതാണ് പുസ്തകത്തിന്റെ പ്രമേയം.