വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി; കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയെന്ന് സംശയം .. കൊല്ലപ്പെട്ടത് ..'മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നാണ് പൊലീസ് വിവരങ്ങൾ തേടിയത്.




വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.

 സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. 
ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്

ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതായി കണ്ടെന്ന് ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്.

 തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ട്രെയിനിൽ നിന്ന് വീണുള്ള മരണമല്ലെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. 
സ്ത്രീയുടെ മുഖത്തും ശരീരത്തിലും മുറിവുകളും പാടുകളുമുണ്ട്.

 മൃതദേഹത്തിന് തൊട്ടടുത്ത് നിന്ന് കണ്ടെത്തിയ ഫോണിൽ നിന്നാണ് പൊലീസ് വിവരങ്ങൾ തേടിയത്.
 കൂടാതെ യുവതിയുടെ ശരീരത്തിൽ ന​ഗരത്തിലെ വസ്ത്ര സ്ഥാപനത്തിലെ സ്റ്റിക്കറുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. 

യുവതി ന​ഗരത്തിലെ താമസക്കാരിയാണോ അതോ കോട്ടയത്ത് നിന്ന് വന്ന് കൊച്ചിയിൽ താമസിക്കുന്നതാണോ എന്നതുൾപ്പെടെ പരിശോധിക്കുകയാണ്.
 ഉപയോ​ഗ ശൂന്യമായി കിടക്കുന്ന കോട്ടയം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

 കൊലപ്പെടുത്തി മൃതദേഹം ട്രാക്കിൽ തള്ളിയെന്നാണ് പൊലീസിൻ്റെ ​നി​ഗമനം.
أحدث أقدم