നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു...



ദുബായ്:    നാട്ടിലേക്ക്പോകാനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കണ്ണൂർ സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ പള്ളിക്ക് സമീപം അസ്മാസിൽ താമസിക്കുന്ന ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്.

ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. അവധിക്ക് നാട്ടിലേക്ക് പോകാനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് എയർപോർട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. യാത്രയ്ക്ക് തൊട്ടുമുമ്പ് താമസസ്‌ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ ദുബായ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു
Previous Post Next Post